ആദം ജോസഫ് കാവുംമുകത്ത് (30) എന്ന മലയാളി വിദ്യാര്‍ത്ഥിയെ കുത്തേറ്റു മരിച്ചതായി കണ്ടെത്തി. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റേറഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു. കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു പറയപ്പെടുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ ആദം ബഹറിനിലാണ് ജനിച്ചത്. ആദത്തിനെ കണ്ടെത്താനുള്ള തെരച്ചിലിലാണ് മരണപ്പെട്ടവിവരം പുറത്തുവരുന്നത്.
മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് ബിജമോന്‍ എന്നു വിളിക്കുന്ന അദം.യുവജനപ്രസ്ഥാന സജീവ പ്രവര്‍ത്തകനും വിശുദ്ധ മദ്ബഹാ ശുശ്രുഷകനുമായിരുന്നു.സംസ്കാരം പിന്നീട്.
സംഭവത്തില്‍ ബര്‍ലിനിലെ വിദ്യാര്‍ത്ഥി സമൂഹം ആകെ ഞെട്ടലിലും ദുഖത്തിലുമാണ്.
അതേസമയം സംഭവത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് കടന്നാല്‍
ബെര്‍ലിന്‍~റെയ്നിക്കെന്‍ഡോര്‍ഫില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് ബുധനാഴ്ച പോലീസിനോട് സമ്മതിച്ച 28 കാരന് ഇപ്പോള്‍ കസ്ററഡിയിലാണ്. നരഹത്യയുടെ പേരില്‍ പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അദ്ദേഹത്തിനെതിരെ അറസ്ററ് വാറണ്ട് നേടുകയും വ്യാഴാഴ്ച ഉച്ചയ്ക്ക് പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.
അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ അനുസരിച്ച്, കുറ്റകൃത്യത്തിന് മുമ്പുള്ള തര്‍ക്കമാണ് 28~കാരന് കത്തിമുനയില്‍ തീര്‍ത്തത്. ഇരയെ ഒന്നിലധികം തവണ കുത്തിയതെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. കത്തികൊണ്ട് മുറിവേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്ററ്മോര്‍ട്ടം കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
ബര്‍ലിനിലെ ഒരു പോലീസ് സ്റേറഷനില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇയാള്‍ ബുധനാഴ്ച റെയ്നികെന്ഡോര്ഫിലെ അന്റോണിയന്സ്ട്രാസ്സിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ ഒരാളെ കൊലപ്പെടുത്തിയതായിട്ടാണ് മൊഴി കൊടുത്തത്.

Comments: